| 2009 ഡിസംബര്‍ 31 |
'അനശ്വരതയുടെ കവിള്‍ത്തടത്തിലെ കണ്ണുനീര്‍ തുള്ളി' എന്ന് ടാഗൂര്‍ വിശേഷിപ്പിച്ച ഈ വെണ്ണക്കല്‍ ശില്പം ആഗ്രയില്‍ സ്ഥിതിചെയ്യുന്നു. പ്രിയപത്നി മുംതാസ് മഹലിന്റെ സ്മരണ ശാശ്വതമായി നിലനിര്‍ത്തുന്നതിനു വേണ്ടി ഷാജഹാന്‍ ചക്രവര്‍ത്തിയാണ് ഈ മന്ദിരം പണികഴിപ്പിച്ചത്. താജ്മഹല്‍ എന്ന പേരിന് 'സൗധങ്ങളുടെ മകുടം' എന്നാണ് അര്‍ഥം. പ്രസവത്തെത്തുടര്‍ന്ന് 1629-ല്‍ മുംതാസ് മഹല്‍ മരിച്ചു. പ്രിയതമയുടെ അകാല നിര്യാണത്തില്‍ അതീവ ദുഃഖിതനായ ഷാജഹാന്‍, അനശ്വര പ്രേമത്തിന്റെ പ്രതീകമായി, ലോകത്തില്‍ ഇതുവരെ ആരും നിര്‍മിച്ചിട്ടില്ലാത്തത്ര മനോഹരമായ മന്ദിരം നിര്‍മിക്കാന്‍ ഉത്തരവിട്ടു. ലോകത്തിലെ പ്രശസ്തരായ വാസ്തു ശില്പികള്‍ താജ്മഹലിന്റെ രൂപകല്പനയില്‍ പങ്കാളികളായി.
ഹമീദ്നടുവട്ടം