എല്ലാവരും അംഗീകരിച്ച ഒരു ജൈവവളമാണ് ചാണകപ്പൊടി എന്നാൽ ചാണകപ്പൊടി പൊടിയാക്കി എടുക്കുവാൻ കുറച്ചു പ്രോസസ്സിംഗ് ആവശ്യമുണ്ട് .
നാട്ടിൻ പുറങ്ങളിൽ കാലിത്തൊഴുത്തിന് പുറകിലുള്ള ചാണക കുഴിയിൽ നിന്ന് പച്ചച്ചാണകം പുറത്തേക്ക്
കോരിയിട്ട് വെയിൽ കൊണ്ട് ഉണക്കി ആണല്ലോ ചാണകപ്പൊടി ഉണ്ടാക്കുന്നത്. എന്നാൽ ഇങ്ങനെ വെയിൽ കൊണ്ട് അതിലെ ബാക്ടീരിയകളും ജീവാണുക്കളും എല്ലാം നശിച്ച് ജലാംശം വറ്റി ഉപയോഗശൂന്യമായി മാറുന്നു. ഇത് ഉണക്ക ചാണകം ആയി മാറുന്നു വിറകിനു പകരം കത്തിക്കാം എന്നല്ലാതെ അതുകൊണ്ട് യാതൊരു ഉപകാരവും ഇല്ല.
എന്നാൽ പച്ചച്ചാണകം നിലത്ത് മണ്ണിൽ കൂട്ടിയിടുക അതിനുമീതെ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിനുമീതെ മണ്ണിട്ട് നന്നായി മൂടുക വെള്ളമോ വായുസഞ്ചാരം അതിനുള്ളിൽ കടക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഉണക്കിയ ചാണകം നമുക്ക് വേണ്ട രീതിയിൽ വിവിധ പാക്കറ്റുകളിലാക്കി വിൽപ്പന നടത്താം.
No comments:
Post a Comment