താങ്കള്‍ വളരെയേറെ സ്നേഹിക്കുന്ന ഒരു കുട്ടി. എന്ത് വേണമെന്ന് പറഞ്ഞാലും അവള്‍ക്കു വാങ്ങി കൊടുക്കുന്നു. അവളുടെ ആവശ്യങ്ങളെല്ലാം സന്തോഷപൂര്‍വ്വം ചെയ്തു കൊടുക്കുന്നു. അവളോടുള്ള സ്നേഹവും വാത്സല്യവും നിങ്ങളില്‍ ഇപ്പോഴും നിറഞ്ഞു തുളുമ്പുന്നു. ഇത്രയധികം നാം സ്നേഹിക്കുന്ന ആ കുട്ടിയോട് ചെറിയൊരു കാര്യം ആവശ്യപ്പെടുമ്പോള്‍, അവള്‍ പരിഗണിക്കുകയെ ചെയ്യാതെ തിരിഞ്ഞുകളഞ്ഞാല്‍ ദേഷ്യമാണോ സങ്കടമാണോ നിങ്ങള്‍ക്കുണ്ടാവുക. ദേഷ്യത്തെക്കാള്‍ സങ്കടമാനുണ്ടവുക, അല്ലെ? ഇത്രയേറെ ഞാനാ കുട്ടിയെ സ്നേഹിച്ചിട്ടും എന്റെ സ്നേഹം അവള്‍ തിരിച്ചറിയുന്നില്ലല്ലോ എന്നാ ദുഃഖമാനുണ്ടാവുക.എങ്കില്‍ നമ്മെയെല്ലാം സൃഷ്‌ടിച്ച നാഥനെ ഒന്നോര്‍ത്തുനോക്കു . കാരണം അവന്‍ നമ്മെ സ്നേഹിക്കുന്നുണ്ട്. പക്ഷെ സ്വര്‍ഗത്തിലേക്കുള്ള വഴിയിലേക്ക് അവന്‍ നമ്മെ ക്ഷണിക്കുമ്പോള്‍ നാം തിരിഞ്ഞു കളയുന്നു. അവന്‍ നല്‍കിയ കരുണ്യങ്ങള്‍ക്ക് നടുവില്‍ ജീവിക്കുമ്പോഴും അവനോടു നന്ദികേട് കാണിക്കുന്നു. അവന്‍റെ കര്‍ശന നിര്‍ദേശങ്ങള്‍ക്ക് വില കല്പിക്കാതെ, നമ്മുടെ ഇഷ്ടങ്ങളുടെ പിറകെ പോകുന്നു. ഓരോ നിമിഷത്തിലും പാലിച്ചുകൊണ്ടേയിരിക്കേണ്ടതാണ് അവന്‍റെ നിര്‍ദേശമെങ്കിലും അവയോടു മുഖം തിരിച്ചു അലസമായി നാം നീങ്ങുന്നു.എങ്കില്‍ എത്ര വലിയ നന്ദികേടാണ് നാം കാണിക്കുന്നത്.
നാഥന്‍ നല്‍കിയ അനുഗ്രഹങ്ങളെ അവന്നു പ്രിയമുള്ള വിധം പ്രയോജനപ്പെടുത്തുകയാണ് പ്രധാനം. സമ്പത്തും അവയവങ്ങളും സമയവുമെല്ലാം അവനു അനിഷ്ടമുള്ളതില്‍ പ്രയോഗിക്കതിരിക്കാനുള്ള ജാഗ്രതയാണ് അവനുള്ള നന്ദി.ഇതാ മറ്റൊരു ബലി പെരുന്നാള്‍ കൂടി നമ്മിലേക്ക്. ആഘോഷങ്ങള്‍ക്കും ടൂര്‍ പരിപാടികള്‍കും സമയം കണ്ടെത്തുന്നത് പോലെ നാഥന് നന്ദി ചെയ്യാന്‍ നാം ഓരോരുത്തരും ശ്രദ്ധിക്കുക.ശ്രദ്ധിക്കുമല്ലോ? എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍
ഹമീട്നടുവട്ടം