Mar 5, 2011

നാം ഇന്ന് വസിക്കുന്ന ഈ സമൂഹത്തില്‍ അമളി പിണയാതെ ജീവിക്കണമെങ്കില്‍ കണ്ണ് നന്നായി തുറന്നു വെയ്ക്കണം --ഭംഗിയായി സംസാരിക്കുന്ന പലരും പ്രവൃത്തികളില്‍ അങ്ങനെയല്ലന്നു കാണുന്നു ----താമരയിതളിനെഓര്‍മ്മിപ്പിക്കുന്ന മുഖവും ചന്ദനത്തിന്റെ തണുപ്പുള്ള വാക്കും ഉള്ളവരുടെ ഹൃദയം വജ്രത്തേക്കാള്‍ കഠിനമാകാമെന്നും അത്തരം ദുഷ്ടന്മാരെ സൂഷിച്ചുകൊള്ളണം മെന്നാണ് പഴമൊഴി ----വാക്കുകള്‍ കൊണ്ട് മാത്രമല്ല പ്രവൃത്തി കൊണ്ടും ബോധ പൂര്‍വ്വം പറ്റിക്കുന്നവരാണ് നമുക്ക് ചുറ്റും --ഇവരെ നാം തിരിച്ചറിയണം --ഭാഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുക ,തൂക്കം കൂട്ടുവാന്‍ കൃത്രിമ രീതികള്‍ സ്വീകരിക്കുക എന്നിവയൊക്കെ ഇന്ന് സാധാരണ കാഴ്ചകള്‍ മാത്രമായി തീര്‍ന്നിരിക്കുന്നു ---ഈ അടുത്ത കാലത്ത് പടവലങ്ങയില്‍ പച്ച വെള്ളം കുത്തിവച്ചു ഭാരം കൂട്ടി വിറ്റതായി കണ്ടു --ഇന്ന് നാം പത്ര ത്തിലും ടീവിയിലും നിത്യേന കാണുന്ന പരസ്യമാണ് ഒന്നെടുത്താല്‍ മാറ്റൊരെണ്ണം ഫ്രീ --നിങള്‍ ഒന്ന് ചിന്തിച്ചു നോക്കു--അപരിചിതരായ പതിനായിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക്‌ സൌജന്യം നല്‍കി ബിസ്സിനസ്സ് നടത്തുവാന്‍ ഏതെങ്കിലും കച്ചവടക്കാരന് കഴിയുമോ ---എല്ലാവരും ലാഭം കിട്ടുവാന്‍ വേണ്ടി തന്നെയാണ് ബിസ്സിനസ്സ് ചെയ്യുന്നത് ---അപ്പോള്‍ ഫ്രീ കൊടുത്താല്‍ മുതലാകുമോ ?അപ്പോള്‍ നമ്മെകൊണ്ട് നിര്‍ബ്ബന്ധിച്ചു സാധനം വാങ്ങിപ്പിച്ചു അവര്‍ക്ക് ലാഭം ഉണ്ടാക്കുക എന്നതാണ് ഇതിനു പിന്നില്‍ ---ഒരു ചെറിയ കഥ പറയാം -------------പുതിയതായി കല്യാണം കഴിഞ്ഞെത്തിയ നവവധു പേടിച്ചു നാണിച്ചിരിക്കുന്നതിനു പകരം അവളുടെ നയം വ്യക്തമാക്കി ----''നിങ്ങള്‍ക്കെല്ലാം എന്നോട് അതിരില്ലാത്ത സ്നേഹമാണന്നു എനിക്കറിയാം --എന്റെ വരവ് നിങ്ങള്‍ക്കാര്‍ക്കും ഒരിക്കലും ബുദ്ധി മുട്ട് ഉണ്ടാക്കുകയില്ല --നിങ്ങളുടെ ആരുടേയും ജീവിതത്തില്‍ എന്റെ വരവുകാരണം ഒരു മാറ്റവും വരുത്താതിരിക്കണം എന്നാണ് എന്റെ താഴ്മയായ അപേക്ഷ --എന്നുവച്ചാല്‍ ?വീട്ടുകാര്‍ക്ക് സംശയം ---''ഇന്നലെ വരെ അരി വെച്ചിരുന്നവര്‍ അത് തുടര്‍ന്നോട്ടെ ,പാത്രം കഴുകി യിരുന്നവര്‍ പാത്രം കഴുകുന്നത് തുടര്‍ന്നോട്ടെ ,തുണി അലക്കുന്നവരും ,തറ തുടക്കുന്നവരും അവരവരുടെ പണികള്‍ തുടര്‍ന്നും ചെയ്യ്തോട്ടെ ,ഞാന്‍ ആരെയും തടസ്സ പെടുത്തുകയില്ല ,ഞാന്‍ വന്നതിനാല്‍ ആരുടേയും ജോലി പോകുകയില്ല --ഇതുവരെ നടന്നു പോന്നതില്‍ ഒരു മാറ്റവും വരുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല ''----------നിത്യ ജീവിതത്തില്‍ പലരും ഇങ്ങിനെയൊക്കെയാണ് ചിന്തിക്കുന്നത് -------വാക്കുകള്‍ കൊണ്ട് മാത്രമല്ല പ്രവൃത്തി കൊണ്ടും പറ്റിക്കുന്നവരെ നാം തിരിച്ചറിയണം -----------------



Posted by Viswanathan

How to make hot processed virgin coconut oil at home

  ഹോട്ട് പ്രോസസ് ചെയ്ത വെർജിൻ വെളിച്ചെണ്ണ വീട്ടിൽ തന്നെ ഉണ്ടാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ Ingredients: Coconut – 5 numbers Water – As neede...