Aug 2, 2010


ജീവിതം ഒരു യാത്രയാണ്‍...


സ്വപ്നങ്ങളുടെ കൂടാരവുമായി, മോഹങ്ങളുടെ പായ് വഞ്ചിയില്‍‌ സ്വപ്നസാക്ഷാത്കാരം എന്ന ലക്ഷ്യബോധവും മനസ്സിലേറ്റി മനസ്സാകുന്ന ജലാശയത്തിലൂടെ ദൂരമോ കാലമോ പ്രവചിക്കാനാകാത്ത,



മുന്‍‌വിധികളില്ലാത്ത യാത്ര...

ഈ യാത്രയില്‍‌ വീണു കിട്ടുന്ന ചില സുന്ദര നിമിഷങ്ങള്‍‌... ഓര്‍‌ത്തു വയ്ക്കാന്‍‌ ചില മോഹന സ്വപ്നങ്ങള്‍‌... അതെല്ലാം വാക്കുകളിലാക്കി ഹൃദയത്തിന്റെ ഭാഷയില്‍‌ സൂക്ഷിക്കാം... പരസ്പരം പങ്കു വയ്ക്കാം...



കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍‌മ്മകളാണ്‍...

ഓര്‍മ്മകള്‍,

ഒരു കൊഴിഞ്ഞ ഇലയില്‍ നിന്നു

പിറക്കുന്നു.

നനഞ്ഞ കണ്‍പീലിയുടെ

ഏകാന്തതയില്‍ നിന്നും,

വിരല്‍തുമ്പില്‍ പിടയുന്ന-

സ്പര്‍ശത്തില്‍ നിന്നും,

വാക്കിലുറയുന്ന-

മൗനത്തില്‍ നിന്നും,

ഓര്‍മ്മകള്‍....





ഉടഞ്ഞ കണ്ണാടിക്കാഴ്ച പോലെ...

മതിയാകും വരെ ഈ ഭൂമിയില്‍ ജീവിച്ചു മരിച്ചവരുണ്ടോ...?

കൊതിതീരും വരെ ഈ ഭൂമിയില്‍ പ്രേമിച്ചു മരിച്ചവരുണ്ടോ?....... എവിടെ തുടങ്ങുന്നു? എവിടെ അവസാനിക്കുന്നു? അനസ്യൂതം തുടരുന്ന സൌഹൃദത്തിന്റെ കൂടിചേരലുകള്‍ . പക്ഷെ അവ അവസാനിക്കുന്നില്ല എന്ന് മാത്രം.





മുഖങ്ങള്‍ക്കിടയില്‍ നിന്ന് നമ്മള്‍ കണ്ടെടുത്തത് , ഹൃദയത്തിലേക്ക് ചേര്‍ത്ത് വെച്ചത് അരെയൊക്കെയാവാം ? ഓരോ യാത്രയിലും നമ്മെ എല്ലാം ഓര്‍മ്മപെടുത്തുന്ന ചിലര്‍. സൌഹൃദത്തിന്റെ തണല്‍മരങ്ങള്‍ .

ബന്ധങ്ങളിലെ അതിശക്തമായ ആത്മസമര്‍പ്പണം സൌഹൃദ വേദികളില്‍ മാത്രം . സ്നേഹ നിര്‍വചനങ്ങളില്‍ പറഞ്ഞു തീരാത്ത വരികള്‍ കുറിക്കേണ്ടത്‌ ഇവിടെ മാത്രം. ഓരോ കണ്ടുമുട്ടലുകളിലും , മുഴുമിപ്പിക്കാന്‍ ആവാത്ത വാക് സഞ്ചാരങ്ങള്‍ നടത്തുന്നവര്‍. അനിവാര്യമായ ചില വേര്‍പിരിയലുകളില്‍ പോലും കാലം മായ്ക്കാത്ത മുറിവുകള്‍ പേറുന്നവര്‍ , കടല്‍ കടന്നവര്‍ക്കും, ഏകാന്തതയില്‍ തൊട്ടുണര്‍ത്തുന്ന , അകലങ്ങളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ബാല്ല്യകാല സുഹൃത്തുക്കളുടെ ഓര്‍മ്മകള്‍. മനസ്സിന് എന്നും ഉണര്‍വേകുന്ന സ്മരണകളുടെ നിലാസ്പര്‍ശം ...



HAMEED

How to make hot processed virgin coconut oil at home

  ഹോട്ട് പ്രോസസ് ചെയ്ത വെർജിൻ വെളിച്ചെണ്ണ വീട്ടിൽ തന്നെ ഉണ്ടാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ Ingredients: Coconut – 5 numbers Water – As neede...